ചവറ: കോവില്‍ത്തോട്ടം സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ പരിശുദ്ധ ഉപഹാര മാതാവിന്റെ കോണ്‍ഫ്രിയ തിരുനാളിനോടനുബന്ധിച്ച് രാവിലെ ആറിന് ദിവ്യബലി, ഉച്ചയ്ക്ക് 12നുള്ള ദിവ്യബലിക്ക് ഫാ. പ്രേം ഹെന്‍ട്രി മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 4.30 മുതല്‍ ജപമാല, ലിറ്റനി, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. ഫാ. ബേണി തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.